റിയാദ്: നീണ്ട ഇടവേളയ്‌ക്കു ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദിയില്‍ എത്തി. ഗള്‍ഫ് സമൂഹം കാത്തിരുന്ന നിമിഷത്തിനാണ് സൗദി സമയം 12.15 ന് സാക്ഷ്യം വഹിച്ചത്. ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അമീർ എത്തിയത്. ഇതോടെ ഉച്ചകോടി വീണ്ടും ലോക ശ്രദ്ധ നേടും.
ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച റിയാദിലെ ആഗോള പ്രശസ്തമായ അൽഉലാ പുരാവസ്തു കേന്ദ്രത്തിലെ ‘മറായ ഹാളി’ലാണ് ഇത്തവണത്തെ ഉച്ചകോടി. 2017ലാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്എന്നീ രാജ്യങ്ങൾ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഉപരോധം പ്രഖ്യാപിച്ചത്.ഉപരോധം ഏര്‍പ്പെടുത്തിയ 2017നു ശേഷം ഖത്തര്‍ അമീര്‍ ജിസിസി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല.
ജിസിസി ഉച്ചകോടി സൗദിയിൽ ആരംഭിക്കുമ്പോഴാണ് ഖത്തറിനെതിരായ ഉപരോധം സൗദി അറേബ്യ പിൻവലിക്കുന്നത്. വിഷയത്തിൽ യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇപ്പോഴും വിലക്ക് തുടരുന്നുണ്ട്. ഈ രാജ്യങ്ങളുമായുള്ള പരസ്പരമുള്ള അഭിപ്രായ വിത്യാസങ്ങള്‍ ഈ ഉച്ചകോടിയില്‍ പരിഹരിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് സൂചനകള്‍. ഇതിന് വേണ്ടി കുവൈത്ത് ഇടപെട്ട് നടത്തിവന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് തന്നെയാണ് പ്രതീക്ഷക്കപ്പെടുന്നത്.
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹും മറ്റു ഗള്‍ഫ് നേതാക്കളും ഈജിപ്ത് വിദേശകാര്യ മന്ത്രിയും ഉച്ചകോടിയില്‍ പങ്കെടുക്കും. ഈജിപ്തും ഖത്തറിന് മേലുള്ള ഉപരോധങ്ങള്‍ നീക്കി വ്യോമ പാതകള്‍ തുറക്കും എന്നാണ് റിപ്പോര്‍ട്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: