കുന്നംകുളം: ചൂണ്ടല്‍, വെട്ടുകാട് എന്നിവിടങ്ങളില്‍ വിദേശമദ്യം ഓട്ടോയില്‍ സൂക്ഷിച്ചു വില്‍പ്പന നടത്തിയ രണ്ട് പേര് പിടിയില്‍. ഓട്ടോ ഓടിച്ചിരുന്ന ചൂണ്ടല്‍ വെട്ടുകാട് ചൂണ്ടപുരക്കല്‍ സജീവനെ വെട്ടുകാട് നിന്നും വാഹന പരിശോധനക്കിടയില്‍ ഓടി രക്ഷപെട്ട മറ്റൊരു പ്രതിയായ ചൂണ്ടല്‍ വെട്ടുകാട് മണ്ടക്കതിങ്കല് രജീഷിനെ കാണിപ്പയ്യൂര്‍ ആശുപത്രി പരിസരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്്. ഓട്ടോയില്‍ സൂക്ഷിച്ച 15 ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെട്ടുകാട് മേഖലയില്‍ കുന്നംകുളം എസ്എച്ച്ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പരിശോധന സംഘത്തില്‍ എസ്ഐ ബാബു ഇ, എഎസ്ഐ ഗോകുലന്, ഓഫിസര്‍മാരായ സന്ദീപ്, സുമേഷ്, വൈശാഖ്, മെല്വിന്, വിനോദ്, അബൂബക്കര്‍, സജയ്, ഹരീഷ്, രഞ്ജിത് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: