അന്തിക്കാട്: യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട പിടിയില്‍. കായ്ക്കുരു രാഗേഷിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ചാഴൂര്‍ പാറക്കുളം സ്വദേശി പ്രവീഷ് (32), ആലപ്പാട് സ്വദേശി ജയദാസ് (28) എന്നീ യുവാക്കളെയാണ് കായ്ക്കുരു രാഗേഷും സംഘവും രാത്രിയില്‍ കാറില്‍ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച് അവശനാക്കി വഴിയരികില്‍ തള്ളിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളില്‍ സിയാദ്, സലേഷ്, പ്രത്യുഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡിലാക്കുകയും ചെയ്തിരുന്നു.
തട്ടിക്കൊണ്ടു പോകല്‍, മോഷണം തുടങ്ങി 52 ക്രിമിനല്‍ കേസുകളില്‍ നിരവധി സ്റ്റേഷനുകളില്‍ പ്രതിയായ രാഗേഷിനെ അറസ്റ്റ് ചെയ്യാന്‍ പല തവണ ശ്രമിച്ചെങ്കിലും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലകുട ഡിവൈഎസ്പി സി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തില്‍ കൊടൈക്കനാല്‍ പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
എസ്ഐമാരായ കെ.എസ്. സുശാന്ത്, വി.എന്‍. മണികണ്ഠന്, എം.പി. മുഹമ്മദ് റാഫി, എഎസ്ഐമാരായ എം. സുമല്‍, കെ.എം. മുഹമ്മദ് അഷറഫ്, പി. ജയകൃഷ്ണന്, സി.എ. ജോബ്, സിപിഒമാരായ പി.വി. വികാസ്, ബി.കെ. ശ്രീജിത്ത്, കെ.ബി. ഷറഫുദ്ദീന്, അനൂപ് ലാലന്, എം.വി. മാനുവല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: