ആലപ്പുഴ: സിപിഎമ്മും, ഇടതുപക്ഷവും രാജ്യവിരുദ്ധ പ്രസ്ഥാനമെന്നും, തീവ്രവാദ സംഘടനയെന്നും ആക്ഷേപിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ പുകഴ്‌ത്തി ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്. ജമാഅത്തെ ഇസ്ലാമി പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണെന്നാണ് ചെയര്‍പേഴ്‌സന്റെ നിലപാട്.
ജമാഅത്തെ ഇസ്ലാമിക്കും, അതിന്റെ രാഷ്‌ട്രീയ മുഖമായ വെല്‍ഫയര്‍പാര്‍ട്ടിക്കുമെതിരെ ചാനല്‍ചര്‍ച്ചകളിലും, പൊതുവേദികളിലും സിപിഎം നേതാക്കള്‍ പറയുന്നത് വെറും ഇരട്ടത്താപ്പാണെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി ഉദ്ഘാടനം ചെയ്തതിലൂടെ വ്യക്തമാകുകയാണ്.
മുന്‍കാലങ്ങളിലും രഹസ്യമായി സിപിഎമ്മും, ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യധാരണയുണ്ടായിരുന്നു. ഇത്തവണ നഗരസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയും, വെല്‍ഫയര്‍പാര്‍ട്ടിയും രഹസ്യമായി പിന്തുണ നല്‍കിയതിന്റെ നന്ദി പ്രകടനമായാണോ ചെയര്‍പേഴ്‌സണ്‍ സിപിഎമ്മിന്റെ പരസ്യ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതെന്നും വ്യക്തമല്ല,
ജമാഅത്തെ ഇസ്ലാമിയുടെ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള സംഘടിപ്പിച്ച ധനസഹായത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്തത് നഗരസഭാദ്ധ്യക്ഷയാണ്. ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴ ഏരിയാ പ്രസിഡന്റ് ആര്‍. ഫൈസല്‍ അധ്യക്ഷനായി. വലിയമരം വാര്‍ഡ് എല്‍ഡിഎഫ് കൗണ്‍സിലര്‍ നസീര്‍ പുന്നയ്‌ക്കല്‍, ജമാഅത്തെ ഇസ്‌ലാമി ഏരിയാ സെക്രട്ടറി കെ സിയാദ് ജനസേവന വിഭാഗം സെക്രട്ടറി ജലീല്‍ പുലയന്‍വഴി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: