കാഞ്ഞാര്‍: ഇലവീഴാപൂഞ്ചിറയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെണിയായി തുരുമ്പെടുത്ത മുള്ളുവേലി. ഇലവീഴാപൂഞ്ചിറയിലെ പോലീസ് വയര്‍ലെസ് ഓഫീസിനു സമീപമുള്ള മുള്ളുവേലിയാണ് തുരുമ്പെടുത്ത് ഭീഷണിയാകുന്നത്.
ഈ മുള്ളുവേലിയുടെ സമീപത്ത് നിന്നുമാണ് ഏറ്റവും അധികം വിദൂര ദൃശ്യം കാണുവാന്‍ സാധിക്കുക. ഫോട്ടോ എടുക്കുവാനും ദൂര കാഴ്ച കാണുവാനുമായി നിരവധി പേരാണ് ഇവിടെ സമയം ചെലവിടുന്നത്. വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന കുട്ടികള്‍ മുതിര്‍ന്നവരുടെ കണ്ണ് വെട്ടിച്ച് മുള്ളുവേലിയില്‍ പിടിക്കുന്നു.
പലരുടേയും കൈകള്‍ മുറിയുകയും ചെയ്യാറുണ്ട്. തുരുമ്പെടുത്ത മുള്ളുവേലിയായതിനാല് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ാകുന്നതായാണ ്പരാതി. ഇന്നലെ ഇലവീഴാപൂഞ്ചിറയില്‍ എത്തിയ വിനോദ സഞ്ചാരികളുടെ സംഘത്തില്‍ പെട്ട പെണ്‍കുട്ടിയുടെ കൈ മുള്ളു കമ്പിയില്‍ തട്ടി മുറിഞ്ഞു.
ഉച്ച സമയം ആയതിനാല്‍ രക്തം നില്‍ക്കാതെ വരികയും ഇത് ആശങ്ക ഉയര്‍ത്തുകയും ചെയ്തു. ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഏറെ ആയാസപെട്ടാണ് വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യം ഒരുക്കുവാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: