കൊച്ചി: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിനു സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
‘ഒരു രാജ്യം ഒരു വാതക ഗ്രിഡ്’രൂപീകരണത്തിനുള്ള പ്രധാന ചുവടുവയ്പാണു കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്‌ലൈന്‍. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈന്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡാണ് നിര്‍മിച്ചത്. ഏകദേശം 3000 കോടി രൂപയാണു പദ്ധതി ചെലവ്. നിലവില്‍ പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണത്തിന്റെ ട്രയല്‍ നടന്നുവരികയാണ്. നാളെ മുതല്‍ പൂര്‍ണമായും വാതകം കൊടുത്തു തുടങ്ങും.
കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍നിന്നു മംഗലാപുരം, ബെംഗളുരു എന്നിവിടങ്ങളിലേക്കു രണ്ടു പൈപ്പ് ലൈനുകളിലാണ് പ്രകൃതിവാതകം കൊണ്ടുപോകുന്നത്. പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ് ബെംഗളുരുവിലേക്കുള്ള ലൈന്‍ ആരംഭിക്കുന്നത്. ഈ ലൈന്‍ പാലക്കാട്-കോയമ്പത്തൂര്‍ അതിര്‍ത്തി വരെ മാത്രമാണു പൂര്‍ത്തിയായത്. സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ തമിഴ്നാട്ടില്‍ പൈപ്പിടല്‍ ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: