ന്യൂദല്‍ഹി: പരിസ്ഥിതി രംഗത്ത് ഇന്ത്യ നേതൃനിരയിലേക്ക് മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ് – 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ നാഷണല്‍ അറ്റോമിക് ടൈം സ്കെയിലും, ‘ഭാരതീയ നിര്‍ദേശക് ദ്രവ്യയും’ അദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡാര്‍ഡ് ലബോറട്ടറിയുടെ ശിലാസ്ഥാപനവും ഇന്ന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ഇന്‍ഡസ്ട്രി 4.0 ല്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന്, ടൈം സ്കെയില്‍ സഹായിക്കും. ലോഹങ്ങള്‍, കീടനാശിനികള്‍, ഔഷധം, വസ്ത്രം തുടങ്ങിയ വ്യവസായ മേഖലകളില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് സമര്‍പ്പിച്ച ഭാരതീയ നിര്ദ്ദേശക്ദ്രവ്യ സഹായിക്കും. അന്തരീക്ഷ ഗുണമേന്മ, ഹിര്‍ഗമനം എന്നിവയുമായി ബന്ധപ്പെട്ട ആഗോള വിപണിയില്‍ ഇന്ത്യയുടെ പങ്കാളിത്തം പുതിയ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: