ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട് ഒന്നരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. ഇന്നലെ രാത്രി എക്സൈസിന്റെ വാഹനപരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കൊല്ലം സ്വദേശിയോടൊപ്പം മൂന്ന് മഹാരാഷ്ട്ര സ്വദേശികളും കസ്റ്റഡിയിലുണ്ട്.
എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം ഹരിപ്പാട് മാധവ ജംഗ്ഷനിൽ വെച്ചാണ് എക്സൈസ് സംഘം പരിശോധിച്ചത്. വാഹനത്തിലുണ്ടായിരുന്ന ബാഗിൽ നിന്നും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും ഒരുകോടി 88 ലക്ഷം രൂപ എക്സൈസ് കണ്ടെത്തി. ഒരു മലയാളിയും മൂന്ന് മഹാരാഷ്ട്ര സ്വദേശികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്തു.
സ്വർണം വാങ്ങുന്നതിന് സ്വരൂപിച്ച പണമെന്ന പ്രതികളുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായ അന്വേഷണം വേണമെന്നാണ് എക്സൈസ് പറയുന്നത്. ഇതിനായി പ്രതികളെ ഹരിപ്പാട് പൊലീസിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: