തിരുവന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം. എട്ടാം തീയതി ആരംഭിക്കുന്ന 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ എംഎല്‍എ എം ഉമ്മറാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. സമാന ആവശ്യമുന്നയിച്ച് നല്കി നോട്ടിസ് നേരത്തേ തള്ളിയിരുന്നു.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടിനൊപ്പമാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് പ്രതിപക്ഷം ആദ്യം നല്‍കിയത്. 14 ദിവസം മുന്‍പേ നോട്ടിസ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് അന്ന് തള്ളിയത്. ഇന്ന് നോട്ടിസ് നല്കിയതിനാല് ഇതു പരിഗണിക്കാന്‍ ഈ മാസം 28 വരെ സമയമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. നോട്ടിസില്‍ സ്പീക്കറുടെ ഓഫിസ് എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: