കൊച്ചി: എറെ വിവാദമായ പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടന്‍ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. മറ്റൊരു പ്രതി അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. വിദ്യാര്‍ത്ഥിയെന്ന പരിഗണനയും പ്രായവും ആരോഗ്യവും കണക്കിലെടുത്താണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 9ന് അലനും താഹയ്ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ അപ്പീലാണ് കോടതി അംഗീകരിച്ചത്.
മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഇരുവര്‍ക്കും പത്ത് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കൊച്ചി എന്‍ഐഎ കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം എന്നീ നിബന്ധനകള്‍ക്ക് പുറമെ ഒരു ലക്ഷം രൂപയുടെ ബോണ്ടും നല്‍കണമെന്നതാണ് ജാമ്യ വ്യവസ്ഥ.
മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 നവംബര്‍ ഒന്നിനാണ് അലന് ഷുഹൈബിനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നുമാണ് ഇരുവരും ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: