കൊട്ടാരക്കര: നെല്ലിക്കുന്നം കോരുതുവിള ഏലാ റോഡിന്റെ വശങ്ങളില് സ്ഥാപിച്ച പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങള്‍ തല്ലിത്തകര്‍ത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായി മനോഹരമായി നിര്‍മ്മിച്ച മുളകൊണ്ടുളള ഇരിപ്പിടങ്ങളാണ് കലിപൂണ്ട കാക്കിയിട്ട കൈകള്‍ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കിയത്.
പുതുവത്സര തലേന്ന് സാമൂഹ്യ വിരുദ്ധശല്യം ആരോപിച്ചാണ് രണ്ട് ഇരിപ്പിടങ്ങള്‍ നശിപ്പിച്ചതും ഒരെണ്ണം തോട്ടിലെറിഞ്ഞതും. ഏലാ റോഡിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് വരുന്നവര്‍ക്ക് വിശ്രമിക്കാന്‍ തണല്‍മരങ്ങള്‍ക്ക് സമീപത്തായി സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങള്‍ ഏറെ അനുഗ്രഹമായിരുന്നു. കൂടാതെ സമീപത്തെ ചെറിയ വെള്ളക്കെട്ടില്‍ ആമ്പല്‍പ്പൂക്കള്‍ കൂടി പൂത്തതോടെ വൈകുന്നേരങ്ങളില്‍ ധാരാളം പേര് വിശ്രമിക്കാനായി ഈ പ്രദേശം തെരഞ്ഞെടുത്തിരുന്നു.
നാലായിരത്തോളം മരങ്ങളാണ് ഉമ്മന്നൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നട്ടു പിടിപ്പിച്ചത്. കൊട്ടാരക്കര പോലിസിന്റെ അതിക്രമത്തിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായി സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു. പോലീസിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: