വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണിന്റെ മിന്നുന്ന ബൗളിങ്ങില്‍ പാക് ബാറ്റിങ് നിര തകര്‍ന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 297 റണ്‍സിന് ഓള് ഔട്ടായി. ജാമിസണ് അറുപത്തിയൊമ്പത് റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പിഴുതെടുത്തു .
പാക്കിസ്ഥാനായി അസര്‍ അലി, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്, ഫഹീം അഷറഫ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അസര്‍ അലി 172 പന്തില്‍ പന്ത്രണ്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 93 റണ്‍സ് എടുത്തു. റിസ്വാന് 71 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്തു. പതിനൊന്ന് പന്ത് അതിര്‍ത്തികടത്തി. ഫഹീം അഷറഫ് 88 പന്തില്‍ എട്ട്് ബൗണ്ടറികളുടെ അകമ്പടിയില്‍ 48 റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി പേസര്‍മാരായ ടിം സൗത്തിയും ട്രെന്‍ഡ് ബോ
ള്‍ട്ടും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നീല്‍ വാഗ്നര്‍ക്ക് പകരം ടീമിലെത്തിയ മാറ്റ് ഹെന്റി ഒരു വിക്കറ്റ് എടുത്തു.
നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1- 0 ന് മുന്നിട്ടു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: