തിരുവനന്തപുരം: കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു. രാത്രി 8.10നാണ് അദേഹം മരിച്ചത്. മാവേലിക്കരയിലെ സകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന അദേഹത്തെ ഇന്നു വൈകിട്ടാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
1965 നവംബര്‍ 20-ന് കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്ട്രേഷന്), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനില്‍ പനച്ചൂരാന് സിനിമാ മേഖലയിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് കഥ പറയുമ്പോള്‍, കോക്ക്ടെയില്‍, സ്പാനിഷ് മസാല തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്കായി അദ്ദേഹം ഗാനങ്ങള്‍ രചിച്ചു. അവസാനമായി അദ്ദേഹം ഗാനങ്ങളെഴുതിയത് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: