കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലീംലീഗ് രംഗത്ത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്‌ട്രീയമാണ് വെള്ളാപ്പള്ളി കളിക്കുന്നതെന്ന് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലുള്ളത് അതിതീവ്ര വര്‍ഗീയ വികാരമെന്നും ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭൂരിപക്ഷ സമൂദായങ്ങള്‍ ഒന്നിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് വെള്ളപ്പള്ളി നടശേന്‍ പരാമര്‍ശിച്ചിരുന്നു. ന്യൂനപക്ഷ ഏകീകരണത്തിന് കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും ശ്രമിക്കുന്നുവെന്നും അദേഹം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ലീഗ് മതേതര പാര്‍ട്ടിയെന്നാണ് ഇടത് വലത് വ്യത്യാസമില്ലാതെ മുന്നണികള്‍ പാടി നടക്കുന്നത്, മതേതര കക്ഷിയാണെങ്കില്‍ അവര്‍ എന്ത്‌കൊണ്ട് ഇതര മതത്തില്‍ പെട്ടവരെ മത്സരിപ്പിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പരാമര്‍ശിച്ചു. ഇതാണ് ലീഗിനെ ചൊടിപ്പിച്ചത്.
രാഷ്‌ട്രീയത്തില്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രസക്തി ഇല്ലാതാവുകയാണ്. മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസിന് കുഞ്ഞാലിക്കുട്ടിയുടെ പുറകേ പോകേണ്ട ഗതികേട് ഉണ്ടായിരിക്കുകയാണ്. ഈ ഗതിയാണെങ്കില്‍ നാളെ കോണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: