റിയാദ്: യുകെയില്‍ നിന്നുള്ള ശക്തികൂടിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഏര്‍പ്പെടുത്തിയ വിമാനയാത്രാവിലക്ക് സൗദി അറേബ്യ റദ്ദാക്കി. സൗദിയിലെ ഔദ്യോഗിക യാത്രാ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. അതേ സമയം ഇന്ത്യയില്‍ നിന്നും യാത്രാവിലക്ക് തുടരും.
ഞായറാഴ്ച രാവിലെ 11 മുതല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് യാത്രാവിമാനങ്ങള്‍ എത്തിത്തുടങ്ങും. എങ്കിലും കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ചും യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാണ്. വ്യോമമാര്‍ഗ്ഗം മാത്രമല്ല, കപ്പലുകള്‍ക്കും റോഡ് മാര്‍ഗ്ഗം എത്തുന്ന വാഹനങ്ങള്‍ക്കും ഇനി സൗദിയില്‍ പ്രവേശിക്കാം. കോവിഡ് 19 വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന സൗദി പൗരന്മാര് രാജ്യത്തെത്തിയാല്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.
യുകെ, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, സ്വീഡന്, സ്പെയിന്, ജോര്‍ദാന്‍ , കാനഡ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലാണ് ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് 19 വൈറസ് കണ്ടെത്തിയിരിക്കുന്നത്. അതിവേഗത്തില്‍ പകരുന്നതാണ് പുതിയ വകഭേദം. അതേ സമയം ഇന്ത്യയില്‍ നിന്നും യാത്രാവിലക്ക് തുടരും. പകരം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീങ്ങിയതിനാല്‍ മലയാളി യാത്രക്കാര്‍ക്ക് സൗദി പ്രവേശനം എളുപ്പമാകും.പക്ഷെ ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും താമസിച്ചാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. ദുബായിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇതോടെ സൗദിയില്‍ എത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: