കല്‍പ്പറ്റ: ഇന്ധനം നിറച്ച വകയില്‍ നല്‍കാനുള്ളത് 10 ലക്ഷം രൂപ. ജില്ലാ ആശുപത്രിയില്‍ ഓടാതെ കിടക്കുന്നത് അഞ്ച് ആംബുലന്‍സുകള്‍. ആംബുലന്‍സുകള്‍ ഓടാതായതോടെ കൊറോണ രോഗികളടക്കം ദുരിതം പേറുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അഞ്ച് ആംബുലന്‍സുകളാണ് ഇന്ധനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് കട്ടപ്പുറത്തായത്.
മാസങ്ങളായി മാനന്തവാടിയിലെ സ്വകാര്യ പെട്രോള്‍ ബങ്കില്‍ നിന്നും ആംബുലന്‍സുകളില്‍ ഇന്ധനം നിറച്ച വകയില്‍ 10 ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആംബുലന്‍സിന് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചത്. ഇന്ധനം ഇല്ലാത്തതിനാല്‍ അഞ്ച് ആംബുലന്‍സ് സര്‍വ്വീസുകള്‍ നിര്ത്തലാക്കിയതൊടെ കോവിഡ് രോഗികളും സാധാരണക്കാരായ രോഗികളും ഏറെ ബുദ്ധിമുട്ടിലായി.
വനവാസികളായ രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലേക്ക് വിദഗ്ദ ചികിത്സക്കും മറ്റുമായി കൊണ്ടു പൊകുന്നതും ഇത് മൂലംതടസ്സപ്പെട്ടു. രണ്ട് ദിവസത്തിനകം പ്രശ്ന പരിഹാരമാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: