കാസര്‍കോട്: സേവനത്തി ല്‍ നിന്ന് വിരമിക്കുമ്പോള്‍ തന്നെ എല്ലാ ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് ലഭ്യമാക്കണമെന്ന് നിരവധി കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും വിരമിച്ച് പത്തര വര്‍ഷങ്ങള്‍ക്ക് ശേഷം ആനുകൂല്യങ്ങള്‍ അനുവദിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മീഷന്.
സര്‍വീസിലിരിക്കെ ലഭിക്കേണ്ട ഗ്രേഡ് ആനുകൂല്യങ്ങള്‍ വിരമിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അനുവദിച്ച നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണെന്നും കമ്മീഷന് അംഗം വി. കെ.ബീനാകുമാരി ഉത്തരവില്‍ നിരീക്ഷിച്ചു.
നീലേശ്വരം തട്ടാച്ചേരി സ്വദേശി സി. ദേവരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2010 മാര്‍ച്ച് 31 നാണ് പരാതിക്കാരന് കൃഷി ഓഫീസറായി സര്‍വീസില്‍ നിന്നും വിരമിച്ചത്. സര്‍വീസിലെ 10, 16 വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ഗ്രേഡുകളാണ് പരാതിക്കാരന് ലഭിക്കാതിരുന്നത്. കൃഷി ഡയറക്ടര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.
കമ്മീഷന് കൃഷി ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്റെ ഹയര്‍ഗ്രേഡ് 2020 ജൂണില്‍ അനുവദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും നോട്ടിസ് ലഭിച്ചതിന് ശേഷം മാത്രമാണ് ഗ്രേഡ് അനുവദിച്ചത്. പരാതിക്കാരന്റെ ശമ്പള നിര്‍ണയം നടത്താന്‍ എജിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: