മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ജീവിത ദുഃഖങ്ങള്‍ക്ക് അറുതി വരും. ഹൃദയ വിശാലത മൂലം ബാധ്യതകള്‍ ഏറ്റെടുക്കേണ്ടതായി വരും. ഭാഗ്യ പരീക്ഷണങ്ങളില്‍ ശ്രദ്ധ ചെലുത്തും.
ഇടവക്കൂറ്: കാര്‍ത്തിക (3/4),
രോഹിണി, മകയിരം (1/2)
വ്യവഹാരങ്ങളില്‍ പരാജയം സംഭവിക്കും. മുന്‍കാല ബന്ധങ്ങള്‍ പുനരേകീകരിക്കാന്‍ സാധിക്കും. മാനസിക അലട്ടലുകള്‍ക്ക് സാധ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യത കാണുന്നു.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
നിര്‍മാണ മേഖലകളില്‍ സ്തംഭനാവസ്ഥ വന്നുചേരും. സര്‍ക്കാര്‍ സംബന്ധമായ കുഴപ്പങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. കട ബാധ്യതകള്‍ വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
അപ്രതീക്ഷിത ധനാഗമ യോഗമുണ്ട്. കമിതാക്കള്‍ക്ക് വിവാഹയോഗവും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനചലനത്തിന് സാധ്യതയുണ്ട്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
അബ്കാരി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിസന്ധികള്‍ വന്നുചേരും. കൂട്ടുകച്ചവടത്തില്‍ നഷ്ടസാധ്യതയുണ്ട്. ഉത്തമയായ ജീവിത പങ്കാളിയെ കണ്ടെത്തും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
വാഹന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കാര്‍ഷിക ഗുണം വര്‍ധിക്കും. വാസസ്ഥാനത്തിന്റെ അറ്റകുറ്റ പണികളില്‍ ശ്രദ്ധ ചെലുത്തും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി,
വിശാഖം (3/4)
മംഗളകര്‍മങ്ങള്‍ മാറ്റി വയ്ക്കപ്പെടേണ്ടതായി വരും. അപഥ സഞ്ചാരത്തിന് മാനസിക പ്രേരണയുണ്ടാകും. ഊഹക്കച്ചവടത്തില്‍ നഷ്ടസാധ്യതയുണ്ട്.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം,
തൃക്കേട്ട
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പഴി കേള്‍ക്കേണ്ടതായി വരും. വാസസ്ഥാനത്തിന്റെ മാറ്റത്തിനായി ശ്രദ്ധ ചെലുത്തും. കടബാധ്യതകള്‍ക്ക് അറുതിയുണ്ടാവും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
പൂര്‍വിക സമ്പത്തുക്കളുടെ ആര്‍ജവത്തിനായി ശ്രദ്ധ ചെലുത്തും. യാത്രകള്‍ പലതും മാറ്റിവയ്ക്കും. ഒരു മുന്‍കാല സുഹൃത്തിന്റെ സഹായം ലഭ്യമാവും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ആത്മവിശ്വാസം വര്‍ധിക്കും. കര്മമേഖലയില് മത്സരബുദ്ധിയോടെ പ്രയത്നിക്കും. വ്യാപാരങ്ങളില്‍ കൂടുതല്‍ ലാഭം ലഭ്യമാവും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം,
പൂരുരുട്ടാതി(3/4)
വ്യാപാരമേഖലയില്‍ സ്തംഭനാവസ്ഥ വന്നുചേരും. ശത്രുശല്യം വര്‍ധിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമാണ്.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി,
രേവതി
മനോഗുണം വര്‍ധിക്കും. സഹപ്രവര്‍ത്തകരുടെ നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ ലഭ്യമാവും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം ഉണ്ട്. രോഗദുരിതങ്ങള്ക്ക് ശമനമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: