വിലകുറഞ്ഞ ഭക്ഷണം
യഹോവാ സാക്ഷികളെ മിഷന് പ്രവര്‍ത്തനത്തിനായി വിദേശത്തയക്കുന്നതിനു സംഭാവന പിരിക്കാന്‍ അച്ചനിറങ്ങി. സ്കോട്ട്ലന്റുകാരന്‍ ഹാമിഷിന്റെ കതകില്‍ മുട്ടി അച്ചന് കാത്തുനിന്നു.
ഹാമിഷ് വാതില്‍ തുറന്നു.
‘ദൈവത്തിനു് സ്തുതി.’ അച്ചന് പറഞ്ഞു. ‘ഞങ്ങള്‍ യഹോവാ സാക്ഷികളെ സൊമാലിയയിലേക്കയക്കുന്നു. മിഷന് പ്രവര്‍ത്തനത്തിനായി. സംഭാവന തരണം.’
‘തീര്‍ച്ചയായും ഇല്ല.’ ഹാമിഷ് തുടര്‍ന്നു. ‘ഞാന്‍ വിദേശ മിഷന് പ്രവര്‍ത്തനത്തോട് വിയോജിക്കുന്നു.’
‘പക്ഷേ, സര് വിശക്കുന്നവനു ഭക്ഷണം നല്‍കണമെന്ന് വേദപുസ്തകത്തില്‍ നമ്മോട് കല്പിക്കുന്നുണ്ട്.’ അച്ചന് പറഞ്ഞു.
‘അതു നല്ലതു തന്നെ,’ ഹാമിഷ് തുടര്‍ന്നു.
‘പക്ഷേ, മിഷണറിമാരേക്കാള്‍ വില കുറഞ്ഞതെന്തെങ്കിലും അവര്‍ക്കു ഭക്ഷണമായി കൊടുത്തു കൂടെ?’
സോര്‍ബാ ദ് ഗ്രീക്ക്
കസന്ദ് സാക്കീസിന്റെ പ്രസിദ്ധനായ കഥാപാത്രം സോര്‍ബ സ്വപ്നം കാണുന്നു. തന്റെ ദ്വീപില്‍ നിന്ന് യാത്രയാവുകയാണ് സോര്‍ബ. അയാള്‍ തുറമുഖത്തെത്തി ബോട്ടില്‍ കയറി. ഉടനെ ക്യാപ്റ്റന്‍ വന്നു. ‘നിങ്ങള്‍ 100 ഡോളര്‍ കൂലി തരണം.’
സോര്‍ബ: ഇത് കൊള്ളയാണ്, ഞാന്‍ 50 ഡോളറില്‍ കൂടുതല്‍ തരില്ല.
ക്യാപ്റ്റന്‍: നൂറു ഡോളര്‍ ഇല്ലെങ്കില്‍ നീന്തിക്കോളൂ.
സോര്‍ബ: അങ്ങനെയാണോ, നിങ്ങള്‍ 50 ഡോളര്‍ സ്വീകരിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ഞാനിപ്പോഴുണരും. നിങ്ങള്‍ക്ക് ഒരു ഡോളര്‍ പോലും കിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: