ന്യൂദല്‍ഹി: മുന്‍ഗണനാക്രമമനുസരിച്ച് ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. ദില്ലിയിലെ ഗുരു തേഗ് ബഹാദൂര്‍ (ജിടിബി) ആശുപത്രിയില്‍ കോവിഡ് വാക്സിന് നല്‍കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ ( മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
“സൗജന്യ വാക്സിന്റെ നല്കുന്ന നടപടിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്തുടനീളം മൂന്ന് കോടി പേര്‍ക്കാണ് വാക്സിന് നല്‍കുക. ഇതില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി മുന്‍നിരപ്രവര്‍ത്തകരും ഈ പട്ടികയില്‍ ഉള്‍പ്പെടും,” കേന്ദ്ര മന്ത്രി ഹര്ഷവര്ധന് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ജൂലായോടെ മുന്‍ഗണനാ പട്ടികയിലുള്ള 27 കോടി പേര്‍ക്ക് കൂടി കോവിഡ് വാക്സിന് സൗജന്യമായി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: