തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യന്തര ചലച്ചിത്ര മേള നാലു മേഖലകളിലായി നടത്താനുള്ള തീരുമാനം വിവാദത്തിന് വഴിവച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വേദിയിലെ മാറ്റം ഇപ്രാവശ്യം മാത്രമായിരിക്കുമെന്നും വിവാദം സൃഷ്ടിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വിമര്‍ശിച്ചു.
ഐഎഫ്എഫ്കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും. ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതില്‍ ഒരു സംശയവും ആശങ്കയും വേണ്ടെന്നും അദ്ദേഹം എഫ്ബി പോസ്റ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: