ന്യൂജഴ്സി : 2021ന്റെ ആദ്യ ദിനം ന്യൂജഴ്സിയിൽ 5541 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയും, 119 പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി ന്യൂജഴ്സി ഗവർണർ ഫിൽ മർഫി സോഷ്യൽ മീഡിയായിലൂടെ അറിയിച്ചു. തലേദിവസം ലഭിച്ച റിപ്പോർട്ട് അനുസരിച്ചു ന്യൂജഴ്സിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 19000 പിന്നിട്ടിരുന്നു.
സംസ്ഥാനാടിസ്ഥാനത്തിൽ രോഗവ്യാപനം ശരാശരിയും, ആശുപത്രി പ്രവേശനവും തുടർച്ചയായ അഞ്ചാം ദിവസവും കുറഞ്ഞുവെന്നുള്ളതിൽ അൽപം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും മാസ്ക്ക് ധരിക്കുന്നതും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഇനിയും ശ്രദ്ധിക്കേണ്ടതാണെന്ന് ഗവർണർ പറഞ്ഞു. 2020 ൽ പാൻഡമിക്കിനെതിരെ പോരാടിയ സംസ്ഥാനത്തെ ജനങ്ങൾക്കും ഫസ്റ്റ് റൺസ് പോണ്ടേഴ്സിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഗവർണർ അറിയിച്ചു.
ഡിസംബർ 5, 6 തീയതികളിൽ തുടർച്ചയായി കൊറോണ വൈറസ് പോസിറ്റീവായവരുടെ എണ്ണം 5000 ത്തിലധികം കവിഞ്ഞത് ആശങ്കയുയർത്തിയിരുന്നു. പിന്നീട് തുടർച്ചയായി 3000 ത്തിനു താഴെ മാത്രമാണ് രോഗബാധിതരായവരെന്നും പെട്ടെന്ന് രോഗബാധിതരുടെ എണ്ണം വർധിച്ചത് താങ്ക്സ് ഗിവിങ്ങിനും ക്രിസ്മസ് തീയതികളിൽ നിയന്ത്രണത്തിൽ അൽപം അയവുവരുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.
മാർച്ച് 4ന് ശേഷം സംസ്ഥാനത്ത് 7.79 മില്യൺ ടെസ്റ്റ് നടത്തിയതിൽ 482861 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതായും ഗവർണർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: