തൃശൂര്‍: ഫെബ്രുവരിയോടെ മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിപാര്‍പ്പിച്ച് ആദ്യഘട്ട ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി വിലയിരുത്തി.
ആദ്യഘട്ടത്തില്‍ മൃഗങ്ങള്‍ക്കുള്ള നാല് വാസസ്ഥലങ്ങള്‍, വാഹന പാര്‍ക്കിംഗിനുള്ള ക്രമീകരണങ്ങള്‍, മൃഗാശുപത്രി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പക്ഷികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക ആവാസ വ്യവസ്ഥ തുടങ്ങിയവയുടെ നിര്‍മ്മാണമാണ് മന്ത്രി വിലയിരുത്തിയത്. സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡിസംബറില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്.
338 ഏക്കര്‍ വനഭൂമിയില്‍ ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്കാണ് ഇത്. 360 കോടി രൂപയുടെ ഈ പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതവും അനുവദിച്ചിട്ടുï്. ഒന്നാംഘട്ട നിര്‍മാണങ്ങളുടെ ഭാഗമായി പക്ഷിക്കൂട്, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങുകള്‍, കാട്ടുപോത്ത് എന്നീ മൃഗങ്ങളുടെ കൂടുകളുടെ നിര്‍മ്മാണം എന്നിവ മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.രïും മൂന്നും ഘട്ടങ്ങളായി 19 കൂടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കണം.രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 8 കൂടുകളുടെയും അറൈവല്‍ ആന്റ് പാര്‍ക്കിംഗ് സോണ്‍, ഓറിയന്റേഷന്‍ സെന്റര്‍, ബയോ ഡൈവേഴ്സിറ്റി സെന്റര്‍, കോമണ്‍ സര്‍വീസ് ആന്റ് ട്രാം റോഡ് എന്നിവയുടെയും നിര്‍മ്മാണം 70 ശതമാനം പൂര്ത്തീകരിച്ചിട്ടുണ്ട്്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂരിലെ മൃഗശാല പുത്തൂര്‍ വനമേഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമം രണ്ടു പതിറ്റാണ്ടു മുമ്പ് ആരംഭിച്ചതാണ്.നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള മൃഗങ്ങളെ പുത്തൂരില്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. പാര്‍ക്ക് പൂര്‍ണ സജ്ജമാകുന്നതോടെ 4 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായി വരും. മണലിപ്പുഴയില്‍ നിന്ന് വെള്ളം എത്തിക്കാനാണ് തീരുമാനം. ഒപ്പം പാര്‍ക്കിനുള്ളില്‍ തന്നെയുള്ള കുളങ്ങള്‍ ജലവിതരണത്തിന് സജ്ജീകരിക്കും.
ആദ്യഘട്ടത്തില്‍ പുത്തൂരില്‍ എത്തുന്ന മൃഗങ്ങളെയും പക്ഷികളെയും കാണാന്‍ പൊതുജനങ്ങള്‍ക്ക് തല്ക്കാലം കഴിയില്ല. മൃഗങ്ങള്‍ പുതിയ സാഹചര്യത്തോട് ഇണങ്ങിയ ശേഷമാണ് സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് കെ രാജന്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്, പ്രിന്‍സിപ്പല്‍ ചിഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ പി.കെ. കേശവന്, ടി .കെ. വര്‍മ്മ, സുരേന്ദ്ര കുമാര്‍, ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, തൃശൂര്‍ ഫോറസ്റ്റ് ചീഫ് കണ്സ്സര്വേറ്റര് ദീപക് മിശ്ര, സ്പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗ്ഗീസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: