ന്യൂദല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്ന വാക്സീന് രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ പ്രഖ്യാപനം.. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദല്‍ഹിയില്‍ മാത്രമായിരിക്കില്ല, രാജ്യത്താകെ വാക്സീന് സൗജന്യമായിരിക്കും– മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.
ശനിയാഴ്ച നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന വാക്സീന് ഡ്രൈ റണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ളതാണ്. വാക്സിന് കൊടുക്കുന്ന കാര്യം ഒഴിച്ചാല്‍ ബാക്കി എല്ലാ കാര്യവും കൃത്യമായ രീതിയിലാണു ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡല്‍ഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റണ്‍ നടപടികള്‍ പരിശോധിച്ചത്. അതേസമയം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള െ്രെഡ റണ്‍ നടന്നു. കുത്തിവെപ്പ് ഒഴികെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ട്രയല്‍ റണിന്റെ ഭാഗമായി നടത്തി. മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായോ എന്ന് വിശകലനം ചെയ്യുമെന്നും ഹര്ഷവര്ധന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: