ന്യൂദല്‍ഹി : സംസ്ഥാനത്ത് കൊറോണ പ്രതിരോധ മരുന്നിന്റെ ഡ്രൈറണ്‍ ആരംഭിച്ചു. സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് ഡ്രൈറണ്‍ നടത്തുന്നത്. രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണിവരെയാണ് ഡ്രൈറണ്‍ നടത്തുക.
ഓരോ കുത്തിവെപ്പ് കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്സിന് നല്‍കിയത്. സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഇന്ന് ഡ്രൈറണ്‍ നടക്കുന്നത്.
വാക്സിന് വിതരണത്തില്‍ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യം. വാക്സിന് റീജ്യണല്‍ കേന്ദ്രത്തില്‍ നിന്ന് വാക്സിന് എടുക്കും. വാക്സിന് ഇല്ലാതെ സിറഞ്ച് ഉപയോഗിച്ച് കുത്തിവെയ്ക്കുന്നതിന്റെ ഒരു മാതൃകാ ആവിഷ്കാരമാണ് ഇന്ന് തുടക്കമിട്ടത്. സംസ്ഥാനം വാക്സിന് സ്വീകരിക്കുന്നതിന് സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതിനും കൂടിയാണ് ഡ്രൈറണ്‍ ഇന്ന് നടത്തിയിരിക്കുന്നത്.
യഥാര്‍ത്ഥ വാക്സിനേഷന് നല്‍കുന്നത് പോലെ തന്നെ എല്ലാ പ്രക്രിയകളും ഡ്രൈറണ്ണില്‍ ഉണ്ടാകും. ഡ്രൈറണ്ണില്‍ പങ്കെടുക്കുന്നവരുടെ പേരും ആധാര്‍ വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തും. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും. മോക് കുത്തിവയ്പ്പിന് ശേഷം പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ ഇവരെ അര മണിക്കൂര്‍ നിരീക്ഷിക്കും. തളര്‍ച്ചയോ, ചൊറിച്ചിലോ, അലര്‍ജിയോ ഇല്ലെങ്കില്‍ തിരികെ വീട്ടിലേക്ക് തിരിച്ച് അയയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: