ലണ്ടന്‍: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമംഗങ്ങളുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. നേരത്തെ നിശ്ചയിച്ച പ്രകാരം ഇംഗ്ലണ്ട് ടീം ഇന്ന് രണ്ട് ടെസ്റ്റുകളുള്ള പരമ്പരക്കായി ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും. ഡിസംബര്‍ മുപ്പതിനാണ് കളിക്കാര്‍ പരിശോധനയ്ക്ക് വിധേയരായത്. ഇന്നലെ ഫലം പുറത്തുവന്നു.
ശ്രീലങ്കയില്‍ എത്തിയാലുടനെ ടീം 10 ദിവസം ആരോഗ്യ സുരക്ഷ മേഖലയായ ബയോ സെക്യൂര്‍ ബബിളില്‍ കഴിയും. രണ്ട് ടെസ്റ്റും ഗാലിയിലാണ് നടക്കുന്നത്. ആദ്യ ടെസ്റ്റ് ജനുവരി 14 മുതല്‍ 18 വരെയും രണ്ടാം ടെസ്റ്റ് 22 മുതല്‍ 26 വരെയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: