തിരുവനന്തപുരം: ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 95-ാം ജന്മദിനാ ഘോഷത്തോടനുബന്ധിച്ച് സായിഗ്രാമത്തിൽ നടന്ന സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാ റാം മീണാ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഫൗണ്ടർ ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാർ സ്വാഗതം ആശംസിച്ചു. എം.എൽ.എ അഡ്വ. ബി. സത്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രി പന്തളം സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.
എം.എൽ.എ സി. ദിവാകരൻ മുഖ്യാതിഥി ആയിരുന്നു. ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ കൃതജ്ഞത അർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമൂഹ വിവാഹത്തിൽ സനൽ.എസ്, വിധുപ്രിയ. പി.ബി. ബൈജു.ബി, സജിത. ബി . സുജിത്ത്.ടി, അശ്വതി.എസ്. എന്നീ വധൂവരന്മാർ വിശിഷ്ട വ്യക്തികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സായിഗ്രാമത്തിലെ ഗണേഷ് ഹാളിൽ വച്ച് വിവാഹിതരായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോന്നയ്‌ക്കൽ രവി, മനോജ്, സത്യസായി ഐ.എ.എസ് അക്കാദമി കോർഡിനേറ്റർ അബ്ദുൾ സഫീർ എന്നിവരെ വേദിയിൽ ആദരിച്ചു. ഇപ്പോൾ നടന്ന മൂന്ന് വിവാഹങ്ങൾ ഉൾപ്പടെ സായിഗ്രാമത്തിന്റെ നേതൃത്വത്തിൽ 267 വിവാഹങ്ങൾ നടത്തിയിട്ടുണ്ട്.
അന്നപൂർണ്ണാ ദേവി (സി.ഇ.ഒ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരള), മനോജ് (കുരിക്കകം വാർഡ് മെമ്പർ), തോന്നയ്‌ക്കൽ രവി (കുടവൂർ വാർഡ് മെമ്പർ), പ്രൊഫ. ബി. വിജയകുമാർ (ഡയറക്ടർ, സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട്), ഡോ. വി. വിജയൻ (പ്രിൻസിപ്പാൾ, ശ്രീ സത്യസായി ആർട്സ് & സയൻസ് കോളേജ് (എയ്ഡഡ്), . പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു.
ഡോ. പ്രശാന്ത് വര്‍മ്മ അവതരിപ്പിക്കുന്ന മാനസജപലഹരി എന്ന പരിപാടിയോടുകൂടി ഭഗവാന്‍ സത്യസായി ബാബയുടെ 95-ാം ജന്മദിനാഘോഷം സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: