തിരുവനന്തപുരം : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്നതിന്റെ മുന്നോടിയായി സംഭരണശാലകളൊരുക്കി സംസ്ഥാനം. സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ കാര്യമായി കുറവ് സംഭവിക്കാത്തതിനെ തുടര്‍ന്ന് വാക്‌സിന്‍ വിതരണത്തിന് കേന്ദ്രം കേരളത്തിന് മുന്‍ഗണനയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സംഭരണശാലകള്‍ സജ്ജമാക്കിയിരിക്കുന്നത്.
കൊവിഡ് വാക്‌സിന്‍ സംഭരണത്തിനായുള്ള കോള്‍ഡ് സ്‌റ്റോറേജ് അടക്കം വിതരണ ശൃഖലകളും സംസ്ഥാനത്ത് തയ്യാറായിക്കഴിഞ്ഞു. സംസ്ഥാനത്തെ 2000ല്‍ അധികമുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വലിയ അളവിലെത്തുന്ന വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാവുന്ന ഫ്രീസര്‍ സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ 20 ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൃത്യമായ ഊഷ്മാവ് ഇതിന് നിലനിര്‍ത്തുന്നതിനായി എല്ലാ ദിവസവും രണ്ടുനേരം വീതം പരിശോധനയും നടത്തുന്നുണ്ട്. വൈദ്യുതി തടസം ഉണ്ടായാലും ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകളില്‍ രണ്ട് ദിവസം വരെ വാക്‌സിന്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കും.
ഇത് കൂടാതെ വാക്‌സിന്‍ വിവിധ വിതരണകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി 1800 കാരിയറുകള്‍, വലുതും ചെറുതുമായ 100 കോള്‍ഡ് ബോക്‌സുകള്‍. ശീതീകരണ സംവിധാനത്തില്‍ നിന്ന് പുറത്തെടുത്താലും വാക്‌സിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന 12,000 ഐസ് പാക്കുകളും എത്തിച്ചു. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉപയോഗിക്കാനുള്ള 17 ലക്ഷം സിറിഞ്ചുകള്‍ രണ്ട് ദിവസത്തിനുള്ളിലെത്തും.
ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും സ്ഥീരികരിച്ചതിനെ തുടര്‍ന്ന് വാക്‌സിന്‍ വിതരണത്തിന് അടുത്തുതന്നെ അനുമതി നല്‍കുമെന്ന് അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതിനോടകം കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: