തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റായി സിപിഐയിലെ ജിജി കെ. ഫിലിപ്പും വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ഉഷാകുമാരി മോഹന്‍കുമാറും തെരഞ്ഞെടുക്കപ്പെട്ടു. 16 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജിജിക്ക് പത്ത് വോട്ടും യുഡിഎഫിലെ പ്രൊ. എം.ജെ. ജേക്കബിന് നാല് വോട്ടുമാണ് ലഭിച്ചത്.
സമയത്ത് എത്താന്‍ സാധിക്കാത്തതിനാല്‍ മുരിക്കാശേരി ഡിവിഷന് പ്രതിനിധി ഷൈനി സജി(യുഡി എഫ്)യ്ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. കരിമണ്ണൂര്‍ ഡിവിഷന് പ്രതിനിധിയായ യുഡിഎഫിലെ ഇന്ദുസുധാകരന്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ഹാജരായില്ല. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് വരണാധികാരിയായിരുന്നു. ജിജി കെ. ഫിലിപ്പ് (സിപിഐ) പാമ്പാടുംപാറ ഡിവിഷനെയും ഉഷാകുമാരി (സിപിഎം) രാജാക്കാട് ഡിവിഷനെയും പ്രതിനിധാനം ചെയ്യുന്നു.
52 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്-29 യുഡിഎഫ് -20, ബിജെപി- 1, ഒഐഒപി-1 എന്നിങ്ങനെയാണ് പ്രസിഡന്റുമാര്‍. ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല. എട്ടുബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിടത്ത് തെരഞ്ഞെടുപ്പ് നടതില് എല്‍ഡിഎഫ് നാലിടത്തും യുഡിഎഫ് മൂന്നിടത്തും ഭരണത്തിലേറി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
ഇവിടെ എട്ടംഗങ്ങളുള്ള യുഡിഎഫിലെ രണ്ടുപേര്‍ സ്ഥാനമാനങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് തര്‍ക്കത്തിലാണ്. ആറ് യുഡിഎഫ് അംഗങ്ങള്‍ എത്തിയിരുന്നെങ്കിലും എല്‍ഡിഎഫിനും ആറംഗങ്ങളുള്ളതിനാല് നറുക്കെടുപ്പിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇവര്‍ ഹാളില്‍ പ്രവേശിച്ചില്ല. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ജില്ലയില്‍ നറുക്കെടുപ്പ് നടന്ന നാലുപഞ്ചായത്തുകളില്‍ രണ്ടെണ്ണം വീതം യുഡിഎഫും എല്‍ഡിഎഫും നേടി. മരിയാപുരം, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍ യുഡിഎഫിനും വാഴത്തോപ്പ്, കരുണാപുരം പഞ്ചായത്തുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. ബിജെപി പ്രതിനിധികള്‍ ഒരിടത്തും ആരെയും പിന്തുണയ്ക്കാതെ വിട്ടുനിന്നു.
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ്
ഇടുക്കി: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്നലെ നടന്നു. ക്വാറം തികയാത്തതിനാല്‍ ഒരിടത്തൊഴികെ ബാക്കി ഏഴിടങ്ങളിലും ഇന്നലെ രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ ക്രമത്തില്‍- 1. അടിമാലി- സോമന് ചെല്ലപ്പന്, ഷാന്റി ബേബി, 2.ദേവികുളം- ആനന്ദ റാണി, എന്‍.ആര് ജയന്, 3. ഇളംദേശം- മാത്യു കെ ജോണ്‍, ഡാനിമോള്‍ വര്‍ഗ്ഗീസ്, 4.നെടുങ്കണ്ടം- കെ.ടി. കുഞ്ഞ്, റാണി തോമസ്, 5. ഇടുക്കി- ക്വാറം തികഞ്ഞില്ല (തെരഞ്ഞെടുപ്പ് ഇന്ന്), 6. കട്ടപ്പന- ജോസുകുട്ടി കണ്ണമുണ്ടയില്‍, അന്നമ്മ ജോണ്സണ്, 7. തൊടുപുഴ- ട്രീസാ ജോസ്, എന്‍.കെ. ബിജു, 8. അഴുത- പിഎം നൗഷാദ്, സജിനി ജയകുമാര്‍.
32 പഞ്ചായത്തില്‍ സ്ത്രീ ഭൂരിപക്ഷം
തൊടുപുഴ: ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ വനികള്‍ക്ക് ഭൂരിപക്ഷം. സംവരണ സീറ്റുകള്‍ക്ക് പുറമെ ഏഴ് ജനറല്‍ സീറ്റിലും വനിതകള്‍ ഭരണ ചുമതലയേറ്റെടുത്തു. ആകെയുള്ള 52 പഞ്ചായത്തില്‍ മുപ്പത്തി രണ്ടിടത്താണ് വനിതള്‍ ഭരിക്കുന്നത്. ഇതില്‍ 18 പേരും ഇടത് മുന്നണിയുടെ ഭാഗമാണ്.
19 പഞ്ചായത്തില്‍ പുരുഷന്മാരും ചുമതലയേറ്റപ്പോള്‍ ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. എട്ട് ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടിടത്തും വനിതകളാണ് പ്രസിഡന്റായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വനിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: