കോഴിക്കോട്: കേസരി വാരികയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം.കേശവമേനോന്‍ പങ്കെടുത്തതിനെതിരെ മാധ്യമ പ്രവര്‍ത്തകനും സി പി എം സഹയാത്രികനുമായ എന്‍ മാധവന്‍കുട്ടി .മാധവന്‍കുട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് തന്റെ അസഹിഷ്ണുതപ്രകടിപ്പിച്ചിരിക്കുന്നത്- കേശവമേനോന്‍ ഇടത് പക്ഷക്കാരനായിരുന്നുവെന്നും ഇത്ര വേഗം വലത്തോട്ട് മാറുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് മാധവന്‍കുട്ടിയുടെ കരച്ചില്‍
.കോഴിക്കോട്ടെ വിരമിച്ചവരും അല്ലാത്തവരുമായ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടി. ബാലകൃഷ്ണന്‍, പി.ബാലകൃഷ്ണന്‍, എന്‍.പി ചേക്കുട്ടി, കമാല്‍ വരദൂര്‍ ,വി.ഇ.ബാലകൃഷ്ണന്‍, ഹരീഷ് കടയപ്രത്ത്, എ.കെ.അനുരാജ് തുടങ്ങി നിരവധി പേര്‍.മാധ്യമസ്ഥാപനത്തിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ മാധ്യമ മേഖലയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കേശവമേനോന്‍ വേദിയിലും.കോവിഡ്‌നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകംക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.ഇതിലാണ് മാധവന്‍കുട്ടി പ്രകോപിതനായത്.കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങിനെ ‘
കോഴിക്കോട്ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുത്ത കേസരി ആസ്ഥാന മന്ദിരം ഉത്ഘാടന ചടങ്ങില്‍ ആശംസ നേര്‍ന്നു മുന്‍ മാതൃഭൂമി പത്രാധിപര്‍എം കേശവ മേനോന്‍ .
കേശവമേനോന്‍ മാതൃഭൂമിയില്‍ വരുന്നതിനു മുന്‍പ് ദി ഹിന്ദു ഗ്രൂപ്പിന്റെ ഇടതു പക്ഷ ഇംഗ്ലീഷ് മാസിക യായ ഫ്രണ്ട് ലൈനിന്റെപത്രാധിപ സമിതിയില്‍ ഉന്നത സ്ഥാനം വഹിച്ച മാധ്യമ പ്രവര്‍ത്തക നായിരുന്നു.
ഞാന്‍ അറിയുന്ന കേശവ മേനോന്‍ ഇത്രവേഗം പടിപടിയായി ഇടതു നിന്നു വലത്തോട്ട് മാറുമെന്ന് ഒരിക്കലുംകരുതിയില്ല.’
മാധവന്‍കുട്ടി ഇന്ത്യന്‍ എക്പ്രസില്‍ ജോലി ചെയ്യുമ്പോള്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെയടക്കമുള്ള വേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. അന്ന് എസ്.ഗുരുമൂര്‍ത്തി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലപ്പത്ത് പ്രധാന ചുമതലയില്‍ ഉണ്ടായിരുന്നു. അന്ന് ഇത്തരം വേദികള്‍ പങ്കിട്ട മാധവന്‍കുട്ടിയാണ് ഇന്ന് കേശവമേനോനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്വയം മാര്‍ക്‌സിസ്റ്റ് കാരാനായി വിശേഷിപ്പിക്കുന്ന മാധവന്‍കുട്ടിയാകട്ടെ തന്റെ ഫേസ്ബുക്കില്‍ എസ എഫ് ഐ നേതാക്കളുടെയും സി പി എം മന്ത്രിമാരുടെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: