തിരുവനന്തപുരം: കുടിയൊഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടില്‍. മരിച്ച രാജനെ ദ്രോഹിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇടപെടലും കാരണമായി. രാജനെതിരെ കേസിനു പോയ അയല്‍ക്കാരി വാസന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. അയല്‍ക്കാരി വാസന്തി സ്വന്തമെന്ന അവകാശപ്പെട്ട് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത് കള്ളരേഖകള്‍ ചമച്ചാണ് എന്നാണ് വ്യക്തമാകുന്നത്.
പൊതുപ്രവര്‍ത്തകനായ രാജന് സ്ഥലം കയ്യേറി വീടുവെച്ചത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാസന്തി സ്ഥലം കയ്യേറുന്നതിനോടുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു. നെട്ടതോട്ടം ലക്ഷം വീട് കോളനിയില്‍ 40 വീടുകളാണുള്ളത്. നാല് സെന്റ് വീതമാണ് ഓരോര്‍ത്തര്‍ക്കും സര്‍ക്കാര്‍ അനുവദിച്ചത്. അനിലിന്റെ അമ്മയകക്കും ഇവിടെ വീടുണ്ട്. അനില്‍ താമസിച്ചിരുന്നതും അവിടെയാണ്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വാസന്തി മൂന്നു പേരുടെ സ്ഥലം സ്വന്തമാക്കി. ലക്ഷം വീട് പദ്ധതിയില്‍ കിട്ടുന്ന സ്ഥലം മറ്റുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നത് നിയമവിരുദ്ധമായിരിക്കുമ്പോളാണ് ഇത്. ആദ്യം കൈവശപ്പെടുത്തിയ 8 സെന്റ് സ്ഥലം മതില് കെട്ടി തിരിച്ച് വലിയ വീടും വെച്ചു. ഒപ്പമുള്ള നാലു സെന്റ് വളച്ചെടുത്തു പൂന്തോട്ടം ആക്കി.
വാസന്തിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ രാജന് പരാതി നല്കി. ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രാജന് നേരിട്ടെത്തി രേഖകള്‍ നിരത്തി പരാതി നല്കി. തഹല്‍സീദാര്‍ അന്വേഷണം നടത്തുകയും വാസന്തി സ്ഥലം സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ വാസന്തിയുടെ സ്വാധീനം മൂലം തുടര്‍ നടപടി ഉണ്ടായില്ല. ഇതിന്റെ പ്രതിഷേധം എന്ന നിലയിലാണ് രാജന് സ്ഥലം കയ്യേറിയത്.
നിയമപരമായി രാജനെ ഇറക്കിവിടാന്‍ കഴിയില്ലന്നു വന്നപ്പോള്‍ വിവിധ രീതിയില്‍ ദ്രോഹിക്കാനാണ് വാസന്തി ശ്രമിച്ചത്. ആശാരി പണി ചെയ്യുന്ന രാജന് ചില ജോലികള്‍ വീട്ടിലിരുന്ന് ചെയ്യുമായിരുന്നു. വൈദ്യുതി കണക്ഷന് വീടിന്റെ പേരില്‍ എടുത്തിട്ട് ബിസിനസ്സ് നടത്തുന്നു എന്നായിരുന്നു പരാതി. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എത്തി സത്യം ബോധ്യപ്പെട്ടപ്പോള്‍ നടപടി അവസാനിപ്പിച്ചു. വാസന്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്കി. തുടര്‍ന്ന് വൈദ്യൂതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫീസ് ഊരുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി.
ഇതിനിടയില്‍ തന്റെ സ്ഥലം കയ്യേറി എന്നു പറഞ്ഞ് വാസന്തി കോടതിയെ സമീപിച്ചു. കേസിലൊന്നും ശ്രദ്ധ രാജന് കൊടുക്കാതിരുന്നതിനാല്‍ വാസന്തിക്ക് അനുകൂല വിധിയുണ്ടായി. നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ വാസന്തി ഹാജരാക്കിയത് വ്യാജ പട്ടയം ആയിരുന്നു എന്നാണ് പ്രാഥമമിക സൂചന. ഇതെകുറിച്ച് റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി.
മുന്‍സിഫ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേചെയ്ത ദിവസമാണ് പോലീസെത്തി രാജനെ ഇറക്കിവിടാന്‍ ശ്രമിച്ചതത്. ഹൈക്കോടതി ഉത്തരവിന്റെ കാര്യം പറഞ്ഞിട്ടും പോലീസ് ചെവിക്കൊള്ളാതിരുന്നതില്‍ ദുരൂഹയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: