കാസര്‍കോട്: ജില്ലയിലും ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധബന്ധം. മീഞ്ച പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ടു ചെയ്തു. ഇവിടെ എന്‍ഡിഎയ്ക്ക് ആറ്, യുഡിഎഫ് 3, എല്‍ഡിഎഫ് 4, സ്വതന്ത്രര്‍ 2 എന്നിങ്ങനെയായിരുന്നു ക്ഷിനില. ഇവിടെ യുഡിഎഫ് പിന്തുണയില്‍ സിപിഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിച്ചു.
ജില്ലയിലെ ബെള്ളൂര്‍, മധൂര്‍ പഞ്ചായത്തുകളില്‍ ബിജെപി ഭരണം നിലനിര്‍ത്തിയതിനൊപ്പം കാറടുക്ക് പഞ്ചായത്തിലും ബിജെപി അധികാരത്തിലെത്തി. 13 വാര്‍ഡുകളുള്ള ബെള്ളൂരില്‍ എട്ട് സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. ഇവിടെ ശ്രീധരയാണ് പഞ്ചായത്ത് പ്രസിഡന്റ്. ഗീത.കെ വൈസ് പ്രസിഡന്റ്. മധൂര്‍ പഞ്ചായത്തില്‍ 20 വാര്‍ഡുകള്‍ ഉള്ളതില്‍ 13 സീറ്റുകള്‍ നേടി എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. ഗോപാലക്യഷ്ണ നാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്. സ്മിജ വിനോദാണ് ഇവിടെ വൈസ് പ്രസിഡന്റ്. കാറടുക്ക പഞ്ചായത്ത് ഭരണം എന്‍ഡിഎ പിടിച്ചെടുത്തു. എന്‍ഡിഎ 6, എല്‍ഡിഎഫ് 4, യുഡിഎഫ് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റായി ഗോപാലക്യഷ്ണ.കെ തെരഞ്ഞെടുത്തു. ജനനി.എം ആണ് ഇവിടെ വൈസ് പ്രസിഡന്റ്.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. ബിജെപി പിന്തുണയോടെ സ്വതന്ത്രയായ ജീന്‍ ലവീന മൊന്തേര പ്രസിഡന്റായി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമാല്ലാതിരുന്ന ബദിയഡുക്കയില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെ ഭരണത്തിലെത്തി. ഇവിടെ എന്‍ഡിഎയ്ക്കും യുഡിഎഫിനും എട്ടു വീതമായിരുന്നു സീറ്റുകള്‍. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പൈവളിഗെയില്‍ എല്‍ഡിഎഫ് നറുക്കെടുപ്പിലൂടെ ഭരണത്തിലെത്തി. ഇവിടെ എന്‍ഡിഎയ്ക്കും എല്‍ഡിഎഫിനും എട്ടു വീതമായിരുന്നു സീറ്റുകള്‍. മുളിയാര്‍ പഞ്ചായത്തിലും നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണത്തിലെത്തി.
ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന കുമ്പള പഞ്ചായത്തില്‍ എസ്ഡിപിഐയുടേയും മുസ്ലീം ലീഗ് റിബലിന്റെയും പിന്തുണയോടെ യുഡിഎഫ് ഭരണത്തിലെത്തി. കുമ്പഡാജെ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്വാതന്ത്രന്റെ പിന്തുണയില്‍ യുഡിഎഫ് ഭരണത്തിലേറി. ഇവിടെ എന്‍ഡിഎയ്ക്കും യുഡിഎഫിനും ആറു സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലേയ്ക്ക് എത്തിക്കാതെ എല്‍ഡിഎഫ് യുഡിഎഫിന് ഇവിടെ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മീഞ്ചയില്‍ സിപിഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫും പിന്തുണച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബേബി ബാലക്യഷ്ണനെ തെരഞ്ഞെടുത്തു. ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലീം ലീഗിലെ സി.എ സൈമയെ തെരഞ്ഞെടുത്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ ലീഗിലെ സമീന പ്രസിഡന്റായി. എസ്ഡിപിഐ പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നായിരുന്നു ലീഗ് നേത്യത്വം നേരത്തെ അവകാശപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: