മാവേലിക്കര: തഴക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീടിനുള്ളില്‍ നിന്നും കാറില്‍ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തെക്കന്‍ കേരളത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി കരുതി വെച്ചിരുന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാവേലിക്കര പുന്നമൂട് സ്വദേശി ലിജു ഉമ്മന്റെ സുഹൃത്തായ ചേരാവള്ളി സ്വദേശിനി നിമ്മിയുടെ പേരില്‍ മാവേലിക്കര ഗവ.ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടില്‍ നിന്നും 29 കിലോ കഞ്ചാവും 4.5 ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് ഹാന്‍സുമാണ് പോലിസ് പിടിച്ചെടുത്തത്.
ഒന്നാം പ്രതി മാവേലിക്കര താലൂക്കില്‍ തെക്കേക്കര വില്ലേജില്‍ പോനകം മുറിയില്‍ എബനേസര്‍ പുത്തന്‍വീട്ടില്‍ തോമസ് മകന് ലിജു ഉമ്മന്‍ തോമസ് (40) ഒളിവിലാണ്. രണ്ടാം പ്രതി കായംകുളം ചേരാവള്ളി മുറിയില്‍ തയ്യില്‍ തെക്കതില്‍ വീട്ടില്‍ വിനോദ് ഭാര്യ നിമ്മിയെ (32) പോലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജജിതമാക്കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ സാബു ഐ പി എസ്സ് ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി രണ്ടാം പ്രതിയെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്.
ലിജു ഉമ്മന്റെ സുഹൃത്ത് നിമ്മിയുടെ സഹായത്താലാണ് ലഹരി വസ്തുക്കള്‍ വിപണനം നടത്തിയിരുന്നത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് പോലിസ് ചെക്കിങ്ങില്‍ നിന്നും രക്ഷപെട്ടിരുന്നത്. നിമ്മിയുടെ ഭര്‍ത്താവ് കായംകുളം സ്വദേശി സേതു എന്ന് വിളിക്കുന്ന വിനോദ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്. തുടര്‍ന്നും ജില്ലയുടെ പല ഭാഗങ്ങളിലും ഈ വരുന്ന ദിവസങ്ങളില്‍ ന്യൂ ഇയര്‍ പ്രമാണിച്ച് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി സാബു ഐ പി എസ് അറിയീച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: