2020-30 പതിറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റാന്‍ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ സജീവമായി നിക്ഷേപം നടത്തണമെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്.
ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള ഏഷ്യയിലെ കരുത്തന്മാര് ഈ മേഖലകളില്‍ നിക്ഷേപം നടത്തിയാണ് മികച്ച വിജയമുണ്ടാക്കിയത്
ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള ഏഷ്യയിലെ കരുത്തന്മാര് ഈ മേഖലകളില്‍ നിക്ഷേപം നടത്തിയാണ് മികച്ച വിജയമുണ്ടാക്കിയതെന്നും ഉല്പ്പാദനകയറ്റുമതി ഹബ്ബുകളായി മാറിയതെന്നും വ്യവസായ സംഘടനയായ ഫിക്കിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹം നിരീക്ഷിച്ചു.
നൈപുണ്യ ശേഖരമാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസഥയ്ക്ക് ഗുണകരമാവുന്ന തരത്തില്‍ ചെറുകിട, മധ്യവര്‍ത്തി സംരംഭങ്ങളെ അവയുടെ പ്രാപ്തിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ് സഹായിക്കുമെന്നും ചന്ദ്രശേഖരന് പറഞ്ഞു.
വിതരണ ശൃംഖലകളുടെ തകര്‍ച്ചയോടെ 2020 ല്‍ യുഎസിനും ചൈനയ്ക്കും ഏറ്റ സാരമായ തിരിച്ചടി ഇന്ത്യക്ക് മുന്നില്‍ അനന്തമായ സാധ്യതകളാണ് തുറന്നിരിക്കുന്നത്
വിതരണ ശൃംഖലകളുടെ തകര്‍ച്ചയോടെ 2020 ല്‍ യുഎസിനും ചൈനയ്ക്കും ഏറ്റ സാരമായ തിരിച്ചടി ഇന്ത്യക്ക് മുന്നില്‍ അനന്തമായ സാധ്യതകളാണ് തുറന്നിരിക്കുന്നതെന്നും ചന്ദ്രശേഖരന് ചൂണ്ടിക്കാട്ടി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. 2022 ല്‍ 11% വരെ വളര്‍ച്ച രാജ്യം കൈയെത്തിപ്പിടിച്ചേക്കാമെന്നും ടാറ്റ സണ്‍സ് ചെയര്മാന് പറഞ്ഞു.
കോവിഡ്19 മൂലം നിലവില്‍ വന്ന പല ബിസിനസ് ശൈലികളും കോവിഡിന് ശേഷവും തുടര്‍ന്നേക്കാമെന്ന് എന്‍ ചന്ദ്രശേഖരന് നിരീക്ഷിക്കുന്നു. ‘വര്‍ക്ക് ഫ്രം ഹോം മാതൃക ഇപ്പോഴും വളരുകയാണ്…എല്ലാ കമ്പനികളെയും ഭാവിയിലെ തൊഴില്‍ ശൈലിയെപ്പറ്റി ഇത് ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: