തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് ഭരണം. ബിജെപി ഭരണത്തില്‍ വരുന്നത് ഒഴിവാക്കുന്നതിനായിരുന്നു കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചത്. ആറ് അംഗങ്ങളുള്ള ബിജെപിയായിരുന്നു ഏറ്റവും വലിയ കക്ഷി. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്.
എന്നാല്‍ ബിജെപിയെ ഒഴിവാക്കാനായി കോണ്‍ഗ്രസ്, സിപിഎം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെ ആര്‍ രാജുവിനെ പിന്തുണയ്‌ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയ്ക്ക് പിന്നാലെയാണ് അവിണിശ്ശേരിയിലും കോണ്‍ഗ്രസ് സിപിഎമ്മിനെ തുണച്ചത്. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് രാജു ഉടന്‍ തന്നെ രാജിവെച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചതിനാലാണ് രാജി.
എന്നാല്‍ ബിജെപിക്ക് ഭരണം ലഭിക്കാനാണ് സിപിഎം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ തവണ അവിണിശ്ശേരി പഞ്ചായത്ത് ബിജെപിയാണ് ഭരിച്ചിരുന്നത്. 14 സീറ്റുള്ള പഞ്ചായത്തില്‍ ഏഴു സീറ്റ് നേടിയാണ് 2015 ല്‍ ബിജെപി ഭരണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: