തിരുവനന്തപുരം : സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും കടകംപള്ളിയും നല്കിയ വാഗാദാനം പാലിക്കപ്പെടുമോയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ലെന്ന് രാജന്റെ മക്കള്‍. ജില്ലാ കളക്ടറുടെ വാക്കുകളെ മാത്രമാണ് തങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നതെന്നും അവര്‍ അറിയിച്ചു. ജനം ടിവിയോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തീ കൊളുത്തി രാജനും അമ്പിളിയും മരിച്ചതിന് പിന്നാലെ ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. അതിനുശേഷമാണ് ഇവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളിയും അറിയിച്ചത്. എന്നാല്‍ ഇരുവരും ഇത് പാലിക്കുമോയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ല. കളക്ടറുടെ വാക്കുകളെയാണ് വിശ്വസിക്കുന്നതെന്നും രാജന്റെ മക്കള്‍ അറിയിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയില്‍ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് നല്‍കുക. ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ വീടുവെച്ചു നല്‍കുന്നത് അടക്കമുള്ള കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് റൂറല്‍ എസ്പിയും ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
അതേസമയം സര്‍ക്കാരിന്റെ വാക്ക് പാഴ് വാക്കാണെങ്കില് ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ അറിയിച്ചു. നെയ്യാറ്റിന്‍കരയില്‍ രാജന്റെ വീട്ടിലെത്തി കുട്ടികളെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: