തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മൂന്ന്സെന്റ് വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും രണ്ടു മക്കളെയും സേവാഭാരതി ഏറ്റെടുക്കും. ഇവര്‍ക്കായി പുതിയ വീട് വെച്ചു നല്‍കുമെന്നും സേവാഭാരതി അറിയിച്ചു. സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തി കുട്ടികളെ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇരുകുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകള്‍ അടക്കമുള്ളവ സംഘടന വഹിക്കുമെന്നും അദേഹം പറഞ്ഞു.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങളും പി.വി അന്‍വറിന്റെ അനധികൃത തടയണകളും എംഎം മണിയുടെ സഹോദരന്റെ മൂന്നാറിലെ കയ്യേറ്റങ്ങളും ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് മൂന്ന് സെന്റ് സ്ഥലത്ത് കൂരവെച്ച പാവങ്ങളുടെ കുടുംബം ഇല്ലാതാക്കിയതെന്ന് ബിജെപി അധ്യക്ഷന്‍ കെ. സു പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികള്‍ക്ക് മാതാപിതാക്കളെ ഇല്ലാതാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് അദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഒരേ സമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നില്‍ക്കുകയുമാണ്. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. ദമ്പതികളുടെ മരണത്തില്‍ വിശദമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണം. മനുഷ്യത്വമില്ലാത്ത സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന് കാരണം. രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം മാത്രമല്ല അവരുടെ കുടുംബം അനാഥമാക്കിയവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. ഭേരണകൂട ഭീകരതയ്ക്ക് ഇരയായ കുട്ടികളെ സ്വന്തം കുടുംബം പോലെ സംരക്ഷിക്കാന്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകരുണ്ടാകുമെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: