ഇസ്താംബുള്‍: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ മുസ്ലീം മതരാഷ്ട്രമായ തുര്‍ക്കി. ജൂതരാഷ്ട്രവുമായി കൂടുതല്‍ മികച്ച ബന്ധം പുലര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന് പറഞ്ഞു. ഇസ്താംബൂളിലെ പള്ളിയില്‍ നടത്തിയ പ്രാര്‍ഥനക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇസ്രയേലിന്റെ ഭാഗത്തുനിന്നും അനുകൂലമായ ഒരു നീക്കവും ഇതില്‍ ഉണ്ടായില്ല. പലസ്തീനികള്‍ക്ക് നല്കുന്ന ധനസഹായം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയാകാമെന്നാണ് ഇസ്രയേലിന്റെ നിലപാട്.
ഇസ്രയേലിലെ ഉയര്‍ന്ന തലത്തിലുള്ള ആളുകളുമായി തുര്‍ക്കിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാകുമായിരുന്നുവെന്നും എര്ദോഗന് പറഞ്ഞു. ഇത് ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന് നയം ഞങ്ങളുടെ റെഡ് ലൈനാണ്. ഇസ്രയേലിന്റെ പലസ്തീന് നയങ്ങള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുതരത്തിലും കഴിയില്ലന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. എന്നാല്‍, ഇത്തരം ഉപാധികള്‍ വെച്ചു ബന്ധം സ്ഥാപിക്കാന്‍ വരുന്നവരുമായി ചര്‍ച്ചയില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: