തിരുവനന്തപുരമ: കേരളത്തിലെ ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ നിര്‍ണ്ണായക നീക്കം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദയുടെ നടപടിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ തര്‍ക്കം ഗൗരവമേറിയ വിഷയമാണ്. ക്രമസമാധാന പ്രശ്‌നമാകാവുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. അതില്‍ രാഷ്‌ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി.
സഭാതര്‍ക്കം പരിഹരിക്കുന്നതിനായി ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി പൂര്‍ത്തിയാക്കിയിരുന്നു. പ്രശ്‌നത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും അദ്ദേഹം ചുമതലപ്പെടുത്തി.
ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും, കോടതി വിധികളിലെ നീതി നിഷേധത്തില്‍ ഇടപെടണമെന്നും യാക്കോബായ സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടു. പള്ളിപിടുത്തം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ വേണം. തുല്യനീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും, പ്രധാനമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും യാക്കോബായ പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്ക് ശേഷം അഭിപ്രായപ്പെട്ടു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭാ നേതാക്കളും അറിയിച്ചിരുന്നു.
അതേസമയം, ജമാ അത്തെ ഇസ്ലാമി ചര്‍ച്ചയില്ഡ കൂട്ടാന്‍ പറ്റിയവരല്ല എന്ന ബോധ്യമുള്ളതു കൊണ്ടാണ് ചര്‍ച്ചയ്‌ക്ക് വിളിക്കാത്തതെന്നും പിണറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: