കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയുമായി ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കസ്റ്റംസ് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവൊന്നും കിട്ടിയിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ജാമ്യാപേക്ഷ എതിര്‍ത്ത കസ്റ്റംസ്, 2015ല്‍ മുതല്‍ ശിവശങ്കറിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായാണ് പറയുന്നത്. എന്നാല്‍ വിദേശ യാത്രകള്‍ക്ക് രോഗം തടസമായില്ലേ എന്നും ചോദിച്ചു. ശിവശങ്കറിന്റെ വിദേശയാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
സ്വപ്നയുമൊത്തുള്ള വിദേശയാത്രകളുടെ ചെലവ് വഹിച്ചത് ശിവശങ്കറാണ് നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് എന്തിനിത് ചെയ്യണം. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് യുഎഇ ഇക്കാര്യം ഓര്‍ക്കണം. യുഎഇ രാജ്യവുമായുള്ള ബന്ധത്തെ വരെ ഈ കേസ് ബാധിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ജാമ്യം നല്‍കരുതെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: