ന്യൂദല്‍ഹി: ദല്‍ഹി അതിര്‍ത്തിയില്‍ സമര രംഗത്തുള്ള പഞ്ചാബ്, ഹരിയാന കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നാളെ ആറാം വട്ട ചര്‍ച്ച നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വിജ്ഞാന് ഭവനിലാണ് ചര്‍ച്ച. ഇന്ന് ചര്‍ച്ചയുണ്ടെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയില്ലെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചാ തീയതി നാളത്തേക്ക് പ്രഖ്യാപിക്കുകയായിരുന്നു. ചര്‍ച്ച തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന നിലപാടിലാണ് കേന്ദ്ര കൃഷി മന്ത്രാലയം. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 13 കര്‍ഷക സംഘടനാ നേതാക്കളുടെ പേരും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.
കര്‍ഷക സമരം ഒരു മാസം പിന്നിട്ടതോടെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകര്‍ പതിയെ അയഞ്ഞു തുടങ്ങിയതായാണ് സൂചനകള്‍. ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ഉപേക്ഷിച്ചാണ് കര്‍ഷക നേതൃത്വം നാളെ ചര്‍ച്ചയ്ക്ക് എത്തുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തോമര്‍ ഇന്നലെയും ആവര്‍ത്തിച്ചു. നാളെ സിംഗു, തിക്രി അതിര്‍ത്തികളില്‍ നിന്ന് മനേസര്കുണ്ട്ലി ദേശീയ പാതയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനും പഞ്ചാബിലെ മുഴുവന്‍ ടോള്‍ പ്ലാസകളും തുറക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ കര്‍ഷക ക്ഷേമ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോവുകയാണ്. നൂറാമത് കിസാന്‍ റെയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഌഗ് ഓഫ് ചെയ്തു. മഹാരാഷ്ട്രയിലെ സംഗോളയില്‍ നിന്ന് പശ്ചിമ ബംഗാളിലെ ഷാലിമാറിലേക്കുള്ള കിസാന്‍ റെയിലാണ് ഇന്നലെ ആരംഭിച്ചത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: