ലഖ്നൗ : അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മൂന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. രാമക്ഷേത്രവും അനുബന്ധ കെട്ടിടങ്ങള്‍ക്കുമായി 1100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് അറിയിച്ചു.
ക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ 100 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മാണത്തിനായി 300 മുതല്‍ 400 കോടിവരെ ചെലവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. മുംബൈ, മദ്രാസ്, ദല്‍ഹി, ഗുഹാവത്തി, എന്നിവിടങ്ങളിലെ ഐഐടിയില്‍ നിന്നുള്ള വിദഗ്ധരുടെ മേല്‍ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്സ് നിര്‍മിക്കുന്നത്. ഇതു കൂടാതെ രാജ്യത്തെ വിവിധ സ്ഥല്ങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും നിര്‍മാണത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: