മുംബൈ : കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ശിവസേന ഇടപെടേണ്ടതില്ലെന്ന് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസിനെതിരെ മുഖപത്രമായ സാമ്നയിലൂടെ ശിവസേന നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവേ സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ബാലാ സാഹേബ് തോറാട്ടാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാനാകില്ല. സോണിയ ഗാന്ധിക്ക് പകരം ശരദ് പവാറിനെ യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നായിരുന്നു ശിവസേന സാമ്നയിലൂടെ നടത്തിയ പ്രസ്താവന. ഇതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ത്രികക്ഷി സര്‍ക്കാരിനുള്ളില്‍ ശിവസേനയ്ക്കെതിരെ എതിര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.
പാര്‍ട്ടി സ്ഥാപക ദിനത്തില്‍ മുംബൈയില്‍ നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പല മുതിര്‍ന്ന നേതാക്കളും ശിവസേനയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. രാഹുലിന് സ്ഥിരതയില്ലാത്ത നേതാവാണെന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പ്രസ്താവനയ്ക്കെതിരേയും കോണ്‍ഗ്രസ് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്ത്തിയികുന്നു. എന്നാല്‍ ആ പ്രസ്താവന ഉപദേശമായി കണ്ടാല്‍ മതിയെന്നായിരുന്നു പവാറിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: