തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ തെരഞ്ഞെടുപ്പില്‍ സിപിഐ നിര്‍ത്തിയ വൈസ് ചെയര്മാന് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് സിപിഎം. സിപിഐക്ക് നല്കാന് ധാരണയായ വൈസ് ചെയര്മാന് സ്ഥാനത്തിലേയ്ക്ക് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സിപിഎം വിജയിപ്പിച്ചു. സിപിഎം വിട്ട് സിപിഐലെത്തിയ
എസ്. രവീന്ദ്രനെ സിപിഐ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതാണ് മുന്നണി ധാരണ ലംഘിക്കാന്‍ കാരണമെന്ന് സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കി.
മുന്‍ധാരണ പ്രകാരം സിപിഐക്കായിരുന്നു വൈസ്ചെയര്‍മാന്‍ സ്ഥാനം. എന്നാല്‍ സിപിഎം വിട്ട് സിപിഐയില്‍ ചേക്കേറിയ എസ്. രവീന്ദ്രനെ സ്ഥാനത്തേയ്ക്ക് പരിഗണിച്ചതോടെ സിപിഎം കളം മാറ്റി ചവിട്ടുകയായിരുന്നു. ഹരികേശന്‍ നായരെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി വിജയിപ്പിച്ചു.
വിഷയത്തില്‍ ജില്ലാ തല നേതാക്കള്‍ ഇടപെട്ടു പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. സിപിഎം സ്ഥാനം രാജിവെയ്ച്ച് സിപിഐക്ക് വഴിമാറിക്കൊടുക്കുമെന്നാണ് അവസാനമായി ലഭിക്കുന്ന സൂചന.
39 അംഗം ഭരണ സമിതിയില്‍ 27 അംഗങ്ങള്‍ ഇടതുപക്ഷത്തിനുണ്ട്. നാലു സീറ്റുകളില്‍ എന്‍ഡിഎ 8 അംഗങ്ങള്‍ യുഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: