Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് കേരളത്തിലെത്തി; നാളെ കേസരി വാരിക ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും; മറ്റെന്നാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരകന്‍മാരായ എസ്. സുദര്‍ശനന്‍, എ. വിനോദ്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കേസരി മാനേജിങ്ങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് കെ. ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 07:52 pm IST
in Parivar

കോഴിക്കോട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തി. കേസരി വാരികയുടെ ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരകന്‍മാരായ എസ്. സുദര്‍ശനന്‍, എ. വിനോദ്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കേസരി മാനേജിങ്ങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് കെ. ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വൈകിട്ട് നടന്ന കേസരി ജീവനക്കാരുടെയും ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് അംഗങ്ങളുടെയും യോഗത്തില്‍ ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തു. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്‍, ആര്‍എസ്എസ് ക്ഷേത്രീയ കുടുംബ പ്രബോധന്‍ പ്രമുഖ്  ജി. സ്ഥാണുമാലയന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹസമ്പര്‍ക്കപ്രമുഖ് പി.പി. സുരേഷ്ബാബു, ആര്‍എസ്എസ് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, കേസരി മാനേജിങ്ങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാളെ രാവിലെ 10 ന് ചാലപ്പുറത്തുള്ള കേസരി ആസ്ഥാന മന്ദിരത്തിലെ പരമേശ്വരം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേസരി ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.ആര്‍. നാഥന്‍ അദ്ധ്യക്ഷനാകും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി,  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. കേശവമേനോന്‍ എന്നിവര്‍ സംസാരിക്കും.

കുരുക്ഷേത്രപ്രകാശന്‍, കേസരി പബ്ലിക്കേഷന്‍സ് എന്നിവ പ്രസിദ്ധീകരിക്കുന്ന ഏഴ് പുസ്തകങ്ങളുടെ പ്രകാശനം ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും. തുടര്‍ന്ന് സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം രചിച്ച ഗീതം, സിനിമാ പിന്നണി ഗായകന്‍ ദീപാങ്കുരന്‍ ആലപിക്കും. ഗീതത്തിനുശേഷം ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനഭാഷണം നടത്തും. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍, കെ. സര്‍ജിത്ത്ലാല്‍ എന്നിവര്‍ സംസാരിക്കും. വയലിന്‍ കച്ചേരി, ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം, സരസ്വതീ പൂജ, സമാദരണം എന്നിവയും നടക്കും.

ഉച്ചയ്‌ക്കുശേഷം സ്വാമി ചിദാനന്ദപുരി, ഇ. ശ്രീധരന്‍ തുടങ്ങിയവരുമായി ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും.  30 ന് തിരുവനന്തപുരത്ത് എത്തി വെള്ളയമ്പലത്തെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 31 ന് ആര്‍എസ്എസ് സംസ്ഥാനതല യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് മുംബൈയിലേക്ക് യാത്രതിരിക്കും.

Tags: keralaആര്‍എസ്എസ്kozhikodeമോഹന്‍ ഭാഗവത്kesari weekly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Main Article

കേരള കേരളം ആവുമ്പോൾ

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.