ലണ്ടന്‍: പതിറ്റാണ്ടിലെ ക്രിക്കറ്റ് അവാര്‍ഡുകള്‍ ഐസിസി പ്രഖ്യാപിച്ചു. പതിറ്റാണ്ടിലെ ക്രിക്കറ്റര്‍ അവാര്‍ഡായ ഗ്യാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റര്‍ വിരാട് കോഹ്ലിക്കാണ്. പത്തുവര്‍ഷത്തിനിടെ 20,396 റണ്‍സും 66 സെഞ്ചുറികളും 94 അര്‍ധശതകങ്ങളും കോഹ്ലി സ്വന്തമാക്കി. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റര്‍ മഹേന്ദ്രസിങ് ധോണിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചു. 2011 ടെസ്റ്റില്‍ വിവാദമായ റണ്‍ഔട്ടിലൂടെ പുറത്തായ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്ലിനെ ധോണി തിരികെ വിളിപ്പിച്ച് വീണ്ടും കളിക്കാന്‍ അനുവദിച്ചിരുന്നു. ഇതിനാണ് ആരാധകര്‍ ധോണിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ആണ് ടെസ്റ്റ് ക്രിക്കറ്റര്‍. അഫ്ഗാന്‍ താരം റഷീദ് ഖാനാണ് ടി20 ക്രിക്കറ്റര്‍. ഓസ്‌ട്രേലിയന്‍ താരം ഇലിയസ് പെരിയാണ് പതിറ്റാണ്ടിലെ വനിത ക്രിക്കറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: