പത്തനാപുരം: ഇറച്ചിക്കോഴിയുടെ വില കുതിച്ചുയരുന്നു. ചില കച്ചവടക്കാര്‍ തോന്നുന്ന വില ഈടാക്കി ആവശ്യക്കാരെ പിഴിയുന്നതായും ആക്ഷേപമുണ്ട്. 90 മുതല്‍ 140 രൂപാ വരെയാണ് ഒരു കിലോ കോഴിക്ക് വാങ്ങുന്നത്. പലരും പല വില ഈടാക്കുന്നതിനാല്‍ യാഥാര്‍ത്ഥ വില തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍.
തമിഴ്നാട്ടിലെ അമ്പാസമുദ്രം, നാമക്കല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ബ്രോയിലര്‍ കോഴികള്‍ കിഴക്കന്‍ മേഖലയിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തുന്നത്. കൂടാതെ കുളത്തൂപ്പുഴ, ഏനാത്ത് തുടങ്ങിയ സ്വകാര്യ ഫാമുകളില്‍ നിന്നും കോഴികളെ കച്ചവടക്കാര്‍ക്ക് നല്‍കുന്നുണ്ട്.
പത്തനാപുരത്ത് 120 രൂപക്ക് ഇറച്ചിക്കോഴി വില്ക്കുമ്പോള് തൊട്ടടുത്ത സ്ഥലമായ ആവണീശ്വരത്തും കുന്നിക്കോടും 140 ആണ് വില. നിരവധി തവണ പരാതിപ്പെട്ടിട്ടും വില നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: