കൊല്ലം: പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോലീസിന്റെയോ ദുരന്തനിവാരണ അതോറിറ്റിയുടെയോ അനുവാദമില്ലാതെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍. ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
ജില്ലയില്‍ കോവിഡ് രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട ഒത്തുചേരലുകളിലും കൂട്ടം കൂടലുകളിലും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കപ്പെടണമെന്നും കലക്ടര്‍ പറഞ്ഞു.
ഇന്ന് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ/ഉപാധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായ അംഗങ്ങള്‍ പിപിഇ കിറ്റുകള്‍ ധരിച്ച് ഏറ്റവും ഒടുവിലാണ് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടത്. രാഷ്ട്രീയകക്ഷികളുടെ കോവിഡ് മാനദണ്ഡം ലംഘിക്കുന്നതരത്തിലുള്ള ആഘോഷ പ്രകടനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം ഉണ്ടാവാന്‍ സാധ്യതയുള്ള കൊല്ലം, പരവൂര്‍ അടക്കമുള്ള ബീച്ചകളിലും മറ്റ് വിനോദസഞ്ചാര മേഖലകളിലും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തും. പള്ളികള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകള്‍ തുടങ്ങിയവ നിരീക്ഷണത്തിലായിരിക്കും. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡ പാലനം സംബന്ധിച്ച അനൗണ്‍സ്മെന്റുകള്‍ ശക്തമാക്കും.
എഡിഎം പി.ആര്. ഗോപാലകൃഷ്ണന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. ശ്രീലത, ജില്ലാ പോലീസ് മേധാവികളായ ടി. നാരായണന്, ആര് ഇളങ്കോ, ജില്ലാ ദുരന്തനിവാരണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് അസിം സേട്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: