ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളേജിലെ സഹപാഠിക്ക് വീട് നിര്‍മിക്കുന്നു. തറക്കല്ലിടല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു നിര്‍വഹിച്ചു.
യോഗത്തില്‍ ബോര്‍ഡ് അംഗം കെ.എസ്.രവി മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ഡോ.കെ.എസ്. അനില്‍ കുമാര്‍ അധ്യക്ഷനായി. ഡോ.സി.ഉണ്ണികൃഷ്ണന്‍, ഡോ.ടി.മധു, ഡോ.എസ്. ജയന്തി, എച്ച്. നസീര്‍, ശ്രീജ ആര്‍, പ്രോഗ്രാം ഓഫീസര്‍മാരായ ആത്മന്‍ എ.വി, ഡോ. രമ്യ ജി.ആര്‍, വാളണ്ടിയര്‍ സെക്രട്ടറി അനന്ദു ഒ. എന്നിവര്‍ സംസാരിച്ചു.
ദേവസ്വം ബോര്‍ഡിന്റെയും അധ്യാപക അനധ്യാപക ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ അധ്യാപകരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് വീട് യാഥാര്‍ഥ്യമാക്കുന്നത്. നിര്‍ധനനായ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിക്കാണ് വീട് വച്ചുനല്കുന്നത്.
നാഷണല്‍ സര്‍വ്വീസ് സ്‌കീം വാളണ്ടിയേഴ്‌സ് നിര്‍മാണ പ്രക്രിയയില്‍ സജീവമാണ്. ഹരിതാലയം പദ്ധതിയുടെ ഭാഗമായി കൃഷിത്തോട്ടം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, ഉത്സവത്തിന് ശേഷം ടൗണ്‍ ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍, ലഹരി ബോധത്കരണം, ഓണ്‍ലൈനില്‍ ക്യാമ്പ് അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയെല്ലാം ശ്രദ്ധിക്കപ്പെട്ട യൂണിറ്റുകളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: