കൊച്ചി: തൊഴില്‍ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഉടച്ചുവാര്‍ക്കല്‍ നടത്തണമെന്ന് ബിഎംഎസ്. തൊഴില്‍ നിയമങ്ങളുടെ അന്തസത്തതന്നെ അപകടത്തിലാവുന്ന സാഹചര്യം വരുന്നത് ഒഴിവാക്കണം. തൊഴിലാളികള്‍ക്കും വ്യവസായത്തിനും അനുകൂലമായ വിധത്തില്‍ നിയമങ്ങളില്‍ മാറ്റംവരുത്തണമെന്നും കൊച്ചിയില്‍ ചേര്‍ന്ന പത്തൊമ്പതാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ വേതന നയം നിയമമാകുന്നതിനെ ചരിത്രപരം എന്നാണ് ബിഎംഎസ് വിശേഷിപ്പിച്ചിരുന്നതെന്ന് പ്രമേയം ഓര്‍മിപ്പിച്ചു. എന്നാല്‍ വ്യവസായ ബന്ധ കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തൊഴിലാളി ദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്ന് പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള തൊഴിലാളികളുടെ ഏറ്റവും വലിയ ആയുധമായ പണിമുടക്കു തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് നിയമനിര്‍മാണമെന്നും ഇതില്‍ മാറ്റംവരുത്തണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമാപന സമ്മേളനം ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് അധ്യക്ഷനായി. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്-സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് (കോട്ടയം). വൈസ്പ്രസിഡന്റ്മാര്‍-കെ.കെ. വിജയകുമാര്‍ (കോട്ടയം), എം.പി. രാജീവന് (കണ്ണൂര്‍), എം.പി. ചന്ദ്രശേഖരന് (ഇടുക്കി), അഡ്വ.എസ്. ആശാമോള്‍ (ആലപ്പുഴ), ഇ. ദിവാകരന് (കോഴിക്കോട്). ജനറല്‍ സെക്രട്ടറി-ജി.കെ. അജിത്ത് (തിരുവനന്തപുരം). ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി-ബി. ശിവജി സുദര്ശന് (കൊല്ലം), സെക്രട്ടറിമാര്‍-സി. ബാലചന്ദ്രന് (പാലക്കാട്), സി.ജി. ഗോപകുമാര്‍ (ആലപ്പുഴ), ജി. സതീഷ്കുമാര്‍ (പത്തനംതിട്ട), അഡ്വ. പി. മുരളീധരന് (കോഴിക്കോട്), സിബി. വര്‍ഗീസ് (ഇടുക്കി), കെ.വി. മധുകുമാര്‍ (എറണാകുളം), കെ. മഹേഷ്, കെ. ചന്ദ്രലത(ആലപ്പുഴ). ഖജാന്‍ജി-ആര്. രഘുരാജ് (എറണാകുളം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: